2011 ന്റെ സാങ്കേതികവിദ്യയായി വാഴ്ത്തപ്പെടുന്ന സങ്കേതമാണ് വൈഫൈ ഡയറക്ട്്. ഒരു വയര്‍ലെസ്സ് ആക്‌സസ് പോയന്റിന്റെ സഹായമില്ലാതെ രണ്ട് ഉപകരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സംവിധാനത്തെയാണ് വൈഫൈ ഡയറക്ട് എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഉപകരണങ്ങളെന്നാല്‍ മൊബൈല്‍ഫോണുകളോ ലാപ്‌ടോപ്പുകളോ എന്തുമാകാം. ഇന്റര്‍നെറ്റിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ഹോട്ട്‌സ്‌പോട്ടുകളിലൂടെയാണ് നിലവിലുള്ള വൈഫൈ സംവിധാനം പ്രവര്‍ത്തിക്കുന്നത്. വൈഫൈ നെറ്റ്‌വര്‍ക്കില്ലാത്ത സ്ഥലങ്ങളില്‍ പോലും കണക്ടിവിറ്റിക്കായി വൈഫൈ ഡയറക്ട് പ്രയോജനപ്പെടും. 200 മീറ്റര്‍ വരെ ദൂരപരിധി ലഭിക്കുന്ന വൈഫൈ ഡയറക്ടില്‍ 250 എം.ബി. ബി.പി.എസ്്. (ബിറ്റ്‌സ് പെര്‍ സെക്കന്‍ഡ്) സ്പീഡും ലഭിക്കും.
മൊബൈല്‍ ഫോണുകളില്‍ വൈഫൈ ഡയറക്ട് സാങ്കേതികവിദ്യ ആദ്യമവതരിപ്പിച്ചതിന്റെ ക്രെഡിറ്റ് സാംസങിന് സ്വന്തം. നവംബര്‍ ഒന്നിന് വിപണിയിലിറക്കിയ ഗാലക്‌സി എസ് ജി.ടി-19000 എന്ന മോഡലില്‍ വൈഫൈ ഡയറക്ട് സംവിധാനമുണ്ടായിരുന്നു. ഇപ്പോഴിതാ എല്‍.ജി.യും ഇതേ സങ്കേതമുള്ള ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നു. ഒപ്ടിമസ് ബ്ലാക്ക് എന്ന ആന്‍ഡ്രോയ്ഡ് ഫോണിലാണ് എല്‍.ജി. വൈഫൈ ഡയറക്ട് സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലാസ്‌വെഗാസില്‍ നടന്നുവരുന്ന രാജ്യാന്തരപ്രദര്‍ശനമായ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ് ഷോ (സെസ്്) യിലാണ് എല്‍.ജി. ഒപ്ടിമസ് ബ്ലാക്ക് അവതരിപ്പിക്കപ്പെട്ടത്. ഒപ്ടിമസ് ഹാന്‍ഡ്‌സെറ്റുകളില്‍ നിന്നുള്ള വീഡിയോകള്‍ വൈഫൈ ഡയറക്ടിലൂടെ ടി.വിയിലും കമ്പ്യൂട്ടര്‍ മോണിറ്ററുകളിലും പ്രദര്‍ശിപ്പിച്ചുകൊണ്ട് സന്ദര്‍ശകരെ വിസ്മയിപ്പിക്കുകയാണ് സെസ്സിലെ എല്‍.ജി. സ്റ്റാള്‍. ഈ വര്‍ഷം കൂടുതല്‍ മൊബൈല്‍കമ്പനികള്‍ വൈഫൈ ഡയറക്ട് സംവിധാനത്തിലേക്ക് മാറുമെന്നാണ് ഇതിന്റെ ഉപജ്ഞാതാക്കളായ വൈഫൈ അലയന്‍സ് കരുതുന്നത്. അതോടെ ബ്ലൂടൂത്ത് സംവിധാനം അപ്രസക്തമാകാന്‍ തന്നെ സാധ്യതയുണ്ട്.
വൈഫൈ ഡയറ്ക്ട് മാത്രമല്ല മറ്റ് ഒട്ടനവധി സവിശേഷതകളുമായാണ് എല്‍.ജി. ഒപ്ടിമസ് ബ്ലാക്കിന്റെ വരവ്. ആന്‍ഡ്രോയ്ഡ് 2.2 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട് ഫോണിന്റെ കനം 9.2 മില്ലിമീറ്റര്‍ മാത്രമേയുള്ളൂ. ഐഫോണ്‍ 4 നേക്കാള്‍ 0.1 മില്ലിമീറ്റര്‍ കുറവ്. ലോകത്തെ ഏറ്റവും 'മെലിഞ്ഞ' ഫോണ്‍ ഇതാണെന്ന് കമ്പനി അവകാശപ്പെടുന്നു. നാലിഞ്ച് വലുപ്പമുള്ള ഫോണിന്റെ ഡിസ്‌പ്ലേയില്‍ ഏറ്റവും പുതിയ നോവ സാങ്കേതമാണുപയോഗിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ക്ക് കൂടുതല്‍ മിഴിവും വ്യക്തതയും നോവ ഉറപ്പുതരുന്നുണ്ട്. എല്‍.സി.ഡി.യേക്കാളും അമോെലഡിനേക്കാളും കുറച്ച് വൈദ്യുതി മതി നോവയ്ക്ക് പ്രവര്‍ത്തിക്കാന്‍. അതുകൊണ്ട്തന്നെ ഒപ്ടിമസ് ബ്ലാക്കിന്റെ ബാറ്ററി ആയുസ് വര്‍ധിക്കും.
ഇതിനുപുറമെ ആക്‌സിലറോമീറ്റര്‍, സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് ഇന്റഗ്രേഷന്‍, ഡിജിറ്റല്‍ കോമ്പസ്, പ്രോക്‌സിമിറ്റി സെന്‍സര്‍, വീഡിയോ കോളിങിനായി സെക്കന്‍ഡറി ക്യാമറ എന്നിവയും ഒപ്ടിമസ് ബ്ലാക്കിലുണ്ട്. കണക്ടിവിറ്റിക്കായി വൈഫൈ ഡയറക്ടിനു പുറമെ ത്രീജി, എഡ്ജ് എന്നിവയും േഫാണിലുണ്ട്. ഈ വര്‍ഷം പകുതിയോടെ ഒപ്ടിമസ് ബ്ലാക്ക് ലോകമെങ്ങും വില്പനയ്‌ക്കെത്തുമെന്ന് എല്‍.ജി വ്യക്തമാക്കുന്നു.

No comments:
Post a Comment