തമിഴ്‌നാട്ടിലെ വടക്കന്‍മേഖലയില്‍ പൂര്‍വഘട്ട മലനിരകളിലെ ഏക വിനോദസഞ്ചാരകേന്ദ്രമാണ് ഏര്‍ക്കാട്.
സമുദ്രനിരപ്പില്‍നിന്ന് 1,515 മീറ്റര്‍ ഉയരത്തിലുള്ള ഏര്‍ക്കാടിനെ ആകര്‍ഷകമാക്കുന്നത് ഇവിടത്തെ കാലാവസ്ഥയാണ്. അത്യുഷ്ണവും അതിശൈത്യവും ഒരിക്കലും കടന്നുവരാത്ത ഈ മലമുകളില്‍ എപ്പോഴും സുഖശീതളിമയാണ്.
സേലത്തുനിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള ഏര്‍ക്കാടെത്താന്‍ 20 ഹെയര്‍പിന്‍ വളവുകള്‍ താണ്ടണം. വഴിയിലുടനീളം കാപ്പിത്തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളും കൊടുങ്കാടുമാണ്.
ഷെവറോയ് ഹില്‍സ് എന്നറിയപ്പെടുന്ന സെര്‍വറോയന്‍ മലയിലാണ് ഏര്‍ക്കാട്. ദക്ഷിണേന്ത്യയില്‍ മലമുകളില്‍ പ്രകൃതിദത്തമായ തടാകമുള്ള ഏക സുഖവാസകേന്ദ്രവും ഏര്‍ക്കാടാണ്. 50 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന തടാകത്തില്‍ ബോട്ടിങ് സൗകര്യമുണ്ട്.
എംറാള്‍ഡ് ലേയ്ക്ക് എന്നറിയപ്പെടുന്ന തടാകക്കരയിലാണ് കുട്ടികള്‍ക്കായുള്ള ഡീര്‍ പാര്‍ക്കും ലിഷര്‍ പാര്‍ക്കും. ഏര്‍ക്കാട്ടെ സെര്‍വറോയന്‍ മലയില്‍ ഏറ്റവും മുകളിലാണ് സെര്‍വറോയന്‍ ക്ഷേത്രം. ക്ഷേത്രാങ്കണംവരെ സ്വകാര്യവാഹനത്തില്‍ പോകാം.
ലേഡീസ് സീറ്റ്, ജെന്റ്‌സ് സീറ്റ്, ചില്‍ഡ്രന്‍സ് സീറ്റ് എന്നീ കുന്നിന്‍പുറ വ്യൂ പോയന്റുകളാണ് സാഹസിക വിനോദയാത്രക്കാര്‍ക്കായുള്ളത്.
തടാകക്കരയില്‍ ജപ്പാനീസ് പാര്‍ക്ക്, അണ്ണാപാര്‍ക്ക്, പച്ച റോസ്പ്പൂവുള്പ്പെടെ വിവിധയിനം പനിനീര്‍ ച്ചെടികളുള്ള പുഷ്പകൃഷിവകുപ്പിന്റെ റോസ്ഗാര്‍ഡന്‍ തുടങ്ങിയവയുണ്ട്.
കോയമ്പത്തൂരില്‍നിന്ന് 150 കിലോമീറ്ററാണ് സേലത്തേക്കുള്ള റോഡ്മാര്‍ഗമുള്ള ദൂരം. സേലം നഗരത്തില്‍നിന്ന് ഓരോ അരമണിക്കൂറിലും ഏര്‍ക്കാട്ടേക്ക് സര്‍ക്കാര്‍ ബസ്സുണ്ട്. കോള്‍ ടാക്‌സികള്‍ക്ക് സേലത്തുനിന്ന് ഏര്‍ക്കാട്ടേക്ക് 300 രൂപയാണ് ചാര്‍ജ്.
സ്ഥലങ്ങള്‍ ചുറ്റിക്കാണിക്കണമെങ്കില്‍ 250 രൂപകൂടി നല്‍കണം.
ഞായറാഴ്ചകളില്‍ സേലം നഗരത്തില്‍നിന്ന് ഓരോരോമണിക്കൂറിലും ഏര്‍ക്കാട്ടേക്ക് വിനോ
ദസഞ്ചാരികള്‍ക്കായി മാത്രം ബസ്സുണ്ട്. മൂന്നുമണിക്കൂര്‍ ഏര്‍ക്കാട്ടെ വിവിധസ്ഥലങ്ങള്‍ ചുറ്റിക്കാണിച്ച് തിരിച്ചെത്തുന്നതിന് 50 രൂപയാണ് ചാര്‍ജ്.
നിരവധി ലോഡ്ജുകളും ഹോട്ടലുകളും കോട്ടേജുകളും ഏര്‍ക്കാട്ടുണ്ട്. തമിഴ്‌നാട് വിനോദസഞ്ചാരവികസന കോര്‍പ്പറേഷന്റെ തടാകക്കരയിലുള്ള ഹോട്ടല്‍ തമിഴ്‌നാടിന്റെ ഫോണ്‍ നമ്പര്‍: 04281-223334, 223335, 223336, ഫാക്‌സ്: 04281 223742.

No comments:
Post a Comment