പഴനിമലനിരകളില്‍ സമുദ്രനിരപ്പില്‍നിന്ന് 2,130 മീറ്റര്‍ ഉയരത്തിലുള്ള കൊടൈ എന്ന കൊടൈക്കനാലില്‍ എന്നും അനുഗ്രഹീത കാലാവസ്ഥയാണ്. അത്യുഷ്ണകാലത്തും പരമാവധി താപനില 19.8 ഡിഗ്രി സെല്‍ഷ്യസ്.
പഴനിമല അടിവാരത്തുനിന്ന് 65 കിലോമീറ്റര്‍ റോഡുമാര്‍ഗം സഞ്ചരിച്ചാല്‍ കൊടൈ മലമുകളിലെത്താം. 60 ഏക്കറിലെ മനുഷ്യനിര്‍മിത തടാകത്തിലെ ബോട്ട്‌സവാരിയാണ് ഇവിടത്തെ പ്രധാനപ്രത്യേകത.
ബ്രയാന്റ്പാര്‍ക്ക് എന്ന സസ്യോദ്യാനം തടാകക്കരയിലാണ്. മെയ്മാസത്തില്‍ കൊടൈ ഫ്‌ളവര്‍ഷോ ഈ പാര്‍ക്കിലാണ് നടക്കുക.
കൊടൈ മലനിരകളുടെ ഏറ്റവുംമുകളില്‍ വാനനിരീക്ഷണ ദൂരദര്‍ശിനി സ്ഥാപിച്ചിട്ടുണ്ട്. 1893-ല്‍ സ്ഥാപിച്ച ഈ കേന്ദ്രത്തിലെത്താന്‍ കൊടൈ നഗരത്തില്‍നിന്ന് 3.2 കിലോമീറ്റര്‍ വീണ്ടും കുന്നുകയറണം.
സാഹസികതനിറഞ്ഞ ഒരുകിലോമീറ്റര്‍ യാത്ര നടത്താന്‍ കോക്കേഴ്‌സ് വാക്കിലൂടെ നടക്കണം. പാതയുടെ ഒരുഭാഗം ചെങ്കുത്തായ മലയും മറുഭാഗം അഗാധഗര്‍ത്തവുമാണ്.
കൊടൈ മലയുടെ വടക്കുമേഖലയില്‍ പഴനി ദേവസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള കുറിഞ്ഞി ആണ്ടവര്‍ ക്ഷേത്രമുണ്ട്. നഗരത്തില്‍നിന്ന് മൂന്നേകാല്‍ കിലോമീറ്റര്‍ യാത്രചെയ്താല്‍ ക്ഷേത്രത്തിലെത്താം.
മലകള്‍ക്കുമുകളില്‍ സ്തംഭംപോലെ 122 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന കല്‍ത്തൂണ്‍സമാനമായ പാറക്കൂട്ടങ്ങളുടെ ഭംഗി കാണാന്‍ കൊടൈ നഗരത്തില്‍ നിന്ന് ഏഴരകിലോമീറ്റര്‍ യാത്രചെയ്യണം. പില്ലര്‍ റോക്ക്‌സ് എന്ന പാറക്കൂട്ടങ്ങളുടെ സമീപദൃശ്യം അവിസ്മരണീയമാണ്.സില്‍വര്‍ കാസ്‌കേഡ് എന്ന വെള്ളച്ചാട്ടം 8 കിലോമീറ്റര്‍ അകലെയാണ്. ഡോള്‍ഫിന്‍ നോസ് എന്ന പാറമുനമ്പിലെത്തി പ്രകൃതിഭംഗി ആസ്വദിക്കാനും 8 കിലോമീറ്റര്‍ യാത്രചെയ്യണം.
സമുദ്രനിരപ്പില്‍നിന്ന് 2,400 മീറ്റര്‍ ഉയരത്തിലുള്ള പെരുമാള്‍ കൊടുമുടിയിലെത്താന്‍ 10 കിലോമീറ്ററിലേറെ നടന്ന് മലകയറണം. പെരുമാള്‍ മലഗ്രാമത്തില്‍നിന്നാണ് കാട്ടിലൂടെയുള്ള സാഹസയാത്ര ആരംഭിക്കേണ്ടത്.
കോയമ്പത്തൂരിലാണ് കൊടൈക്കനാലിലേക്കേറ്റവും അടുത്ത റെയില്‍വേസ്റ്റേഷനും വിമാനത്താവളവുമുള്ളത്. കോയമ്പത്തൂരില്‍നിന്ന് 163 കിലോമീറ്റര്‍ അകലെയാണ് കൊടൈക്കനാല്‍.
തമിഴ്‌നാട് വിനോദസഞ്ചാര കോര്‍പറേഷന്‍േറതുള്‍പ്പെടെ നൂറോളം ഹോട്ടലുകള്‍ കൊടൈക്കനാലിലുണ്ട്. കൊടൈ ഫേണ്‍ഹില്‍ റോഡിലാണ് തമിഴ്‌നാട് വിനോദസഞ്ചാര കോര്‍പറേഷന്റെ 'ഹോട്ടല്‍ തമിഴ്‌നാട്' ഉള്ളത്. ഫോണ്‍: 04542-241336, 04542-241337, 241338, 241339, 241340.

No comments:
Post a Comment