തിരുവനന്തപുരം ജില്ലയിലെ 'നാടന്‍ ഊട്ടി'യെന്ന് വേണമെങ്കില്‍ പൊന്‍മുടിയെ വിശേഷിപ്പിക്കാം. തലസ്ഥാന നഗരത്തില്‍നിന്ന് 60 കിലോമീറ്റര്‍ വടക്കുകിഴക്ക്, സമുദ്രനിരപ്പില്‍നിന്ന് 3000 അടി ഉയരത്തിലാണ് തണുപ്പിന്റെ ഈ കൂടാരം. വേനല്‍ച്ചൂടില്‍ നിന്ന് ആശ്വാസം തേടി നൂറുകണക്കിന് സന്ദര്‍ശകര്‍ ഇവിടെയെത്തുന്നു.
തിരുവനന്തപുരം നഗരത്തില്‍നിന്ന് നെടുമങ്ങാട് റൂട്ടിലാണ് പൊന്‍മുടിക്കുള്ള യാത്ര. വിതുരയില്‍നിന്ന് 22 ഹെയര്‍പിന്‍ വളവുകള്‍ പിന്നിട്ട് ഇടുങ്ങിയ റോഡുവഴിയുള്ള യാത്രയില്‍ കുന്നുകളുടെ സൗന്ദര്യവും നാട്ടിന്‍പുറങ്ങളുടെ ശാന്തതയും ആസ്വദിക്കാം. തിരുവനന്തപുരം ബസ് സ്റ്റാന്‍ഡില്‍നിന്ന് പകല്‍നേരത്ത് ഒരുമണിക്കൂര്‍ ഇടവിട്ട് പൊന്‍മുടിക്ക് ബസ്സുണ്ട്.
സ്തൂപികാഗ്ര കുന്നുകളും പുല്‍മേടുകളും വനവും മൂടല്‍മഞ്ഞും കുഞ്ഞരുവികളുമെല്ലാം ചേര്‍ന്ന് സ്വപ്‌നതുല്യമായ ഒരു സങ്കേതമായി പൊന്‍മുടിയെ മാറ്റുന്നു. പൊന്‍മുടിയിലെ സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയാണ് വിശാലമായ ടോപ്‌സ്റ്റേഷന്‍. മൂടല്‍മഞ്ഞിലൂടെ ടോപ്‌സ്റ്റേഷനിലേക്കുള്ള യാത്ര മറക്കാനാവാത്ത അനുഭവമായിരിക്കും. ചോലവനങ്ങളും പുല്‍മേടുകളും ചേര്‍ന്ന അവിസ്മരണീയമായ കാഴ്ചയാണ് ടോപ്‌സ്റ്റേഷനില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്.
തിരുവിതാംകൂര്‍ രാജാക്കന്‍മാരാണ് പൊന്‍മുടിയില്‍ ആദ്യം വിശ്രമസങ്കേതങ്ങള്‍ നിര്‍മിച്ചത്. അന്ന് രാജകുടുംബത്തില്‍പെട്ടവര്‍ക്കേ ഇവിടെ താമസിക്കാന്‍ അനുമതിയുണ്ടായിരുന്നുള്ളു. ഇന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ തന്ത്രപ്രധാനകേന്ദ്രം കൂടിയാണ് ഈ പര്‍വതസങ്കേതം. സ്വകാര്യ ഉടമസ്ഥതയില്‍ ഹോട്ടലുകളോ റിസോര്‍ട്ടുകളോ ഇവിടെ അനുവദിക്കാത്തതിന് കാരണം അതാണ്.
തെക്കന്‍ പശ്ചിമഘട്ടത്തിലെ വരയാട്ടുമൊട്ട തുടങ്ങിയ ട്രക്കിങ് കേന്ദ്രങ്ങളിലേക്ക് പൊന്‍മുടിയില്‍നിന്ന് പോകാനാകും. പൊന്‍മുടിയില്‍നിന്ന് മൂന്ന് മണിക്കൂര്‍ ട്രക്കിങ് മതി. വരയാടുകള്‍ ധാരാളമുള്ള സ്ഥലമാണത്. മഴക്കാലം ട്രക്കിങിന് അനുയോജ്യമല്ല. നവംബര്‍ മുതല്‍ മെയ് വരെയുള്ള കാലമാണ് അനുയോജ്യം. വിതുരയില്‍നിന്ന് പൊന്‍മുടിക്കുള്ള വഴിയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടവും കല്ലാര്‍ അരുവിയും.
സ്വകാര്യഹോട്ടലുകളോ റിസോര്‍ട്ടുകളോ ഇല്ലാത്തതിനാല്‍ താമസിക്കാനുള്ള സൗകര്യം പൊന്‍മുടിയില്‍ കുറവാണ്. ടൂറിസം വകുപ്പിന് കീഴിലുള്ള ഗസ്റ്റ്ഹൗസും കുറച്ച് കോട്ടേജുകളും മാത്രമേ ഉള്ളു. അതിനാല്‍ മുന്‍കൂട്ടി വിളിച്ച് മുറി ബുക്കുചെയ്യണം. സ്വന്തം വാഹനത്തിലാണ് വരുന്നതെങ്കില്‍, വണ്ടിയുടെ കണ്ടീഷന്‍ ഉറപ്പുവരുത്തണം. വിതുര കഴിഞ്ഞാല്‍ പൊന്‍മുടിക്കുള്ള 30 കിലോമീറ്റര്‍ ദൂരം വര്‍ക്ക്‌ഷോപ്പുകളൊന്നുമില്ല.
ടൂറിസം വകുപ്പിന്റെ ഗസ്റ്റ്ഹൗസില്‍ ദിവസവാടക 400 രൂപയാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പക്ഷേ, ഡിസ്‌കൗണ്ടുണ്ട്; ആള്‍ക്ക് 50 രൂപ മതി, അന്യസംസ്ഥാന ജീവനക്കാര്‍ക്ക് 200 രൂപ വീതവും. വിവരങ്ങള്‍ക്ക് തിരുവനന്തപുരം ഡി.ടി.പി.സി.യിലെ 04712315397 ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
താമസം, ഭക്ഷണം എന്നിവയ്ക്ക് ടൂറിസം വകുപ്പ് ഗസ്റ്റ്ഹൗസുമായി ബന്ധപ്പെടാം. ഫോണ്‍: 0472-2890230.
മുറി ബുക്കുചെയ്യാന്‍-ടൂറിസം ഭരണവിഭാഗം ഓഫീസ്, തിരുവനന്തപുരം. ഫോണ്‍: 0471-2327366

No comments:
Post a Comment